Skip to main content

മുട്ടിക്കടവ് പാലം ഉദ്ഘാടനം ചെയ്തു

കാത്തിരിപ്പിന് വിട, മുട്ടിക്കടവ് നിവാസികൾക്ക് സ്വപ്ന സാക്ഷാത്ക്കാരം. നിലമ്പൂർ നിയോജക മണ്ഡലത്തിലെ പുന്നപ്പുഴക്ക് കുറുകെ നിർമിച്ച മുട്ടിക്കടവ് പാലവും അപ്രോച്ച് റോഡും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 2020-21 ബജറ്റിൽ ഉൾപ്പെടുത്തി 6.20 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. 90 മീറ്റർ നീളം വരുന്ന മുട്ടിക്കടവ് പാലത്തിന് നാല് സ്പാനുകളാണുള്ളത്. പാലത്തിന് 7.5 മീറ്റർ വീതിയുള്ള കാര്യേജ് വേയും 1.35 മീറ്റർ വീതി വരുന്ന നടപ്പാതയും ഉൾപ്പെടെ 9.50 മീറ്റർവീതിയുണ്ട്. മുട്ടിക്കടവ് ഭാഗത്ത് 217 മീറ്റർ നീളവും പള്ളിക്കുത്ത് ഭാഗത്ത് 80 മീറ്റർ നീളവുള്ള അപ്രോച്ച് റോഡും യാഥാർഥ്യമായിട്ടുണ്ട്. ചടങ്ങിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി പുഷ്പവല്ലി അധ്യക്ഷയായി. ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വത്സമ്മ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം എൻ എ കരീം, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി കെ സുരേഷ്, സുസൻ മത്തായി, ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹാൻസി, നിഷിത മുഹമ്മദ്, പി വി പുരുഷോത്തമ്മൻ, വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് ടി രവീന്ദ്രൻ, താജ സക്കീർ, പറമ്പിൽ ബാവ , മാത്യു കെ ആൻ്റണി, എം എ തോമസ്, വിനീഷ് , പ്രൊഫ. അബ്രഹാം പി മാത്യു, പി മധു, ഷൗക്കത്ത് കോഴിക്കോടൻ തുടങ്ങിയവർ സംസാരിച്ചു. ഹൈജിൻ ആൽബർട്ട് സ്വാഗതവും സി റിജോ റിന്ന നന്ദിയും പറഞ്ഞു.

date