Skip to main content

ഹൈമാസ്റ്റ് ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്തു

 

 

പുത്തൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഉദ്ഘാടനം റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

 

ചന്ദനക്കുന്ന് ക്ഷേത്ര പരിസരം, അമ്പലക്കാട് ക്ഷേത്ര പരിസരം, രശ്മി ക്ലബ് പരിസരം എന്നിവിടങ്ങളിലായി നടന്ന സ്വിച്ച് ഓൺ കർമ്മത്തിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നളിനി വിശ്വംഭരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിബി വർഗ്ഗീസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. എസ് സജിത്ത്, പഞ്ചായത്തംഗം സുജത അർജുനൻ, ക്ഷേത്രം ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date