Skip to main content
 നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ നാലാം വാര്‍ഷികാഘോഷ ഉദ്ഘാടനം

വികസനത്തില്‍ വലിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിച്ചു- മന്ത്രി എ കെ ശശീന്ദ്രന്‍ 

നാടിന്റെ സമഗ്ര വികസനം മുന്നില്‍ കണ്ട് വലിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ നാലാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസ് പ്രവേശനകവാടങ്ങളുടെ സമര്‍പ്പണവും ലൈഫ് ഭവനങ്ങളുടെ താക്കോല്‍ദാനവും മാലിന്യമുക്ത പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ദുരിതാശ്വാസനിധി വിതരണം, ശുചിത്വമാലിന്യ സംസ്‌കരണ റിപ്പോര്‍ട്ട് അവതരണം എന്നിവയും പ്രസിഡന്റ് നിര്‍വ്വഹിച്ചു. ഹരിതകര്‍മ്മ സേനക്ക് വാഹനം കൈമാറലും സേനാംഗങ്ങളെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ ഹരിദാസന്‍ ഈച്ചരോത്ത്, ജില്ലാപഞ്ചായത്ത് അംഗം റസിയ തോട്ടായി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ടീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date