Skip to main content

അങ്കണവാടി-കം-  ക്രഷിലേക്ക് വർക്കർ നിയമനം

മാവേലിക്കര ഐ.സി.ഡി.എസ് പദ്ധതി പരിധിയിൽ ചെട്ടികുളങ്ങര പഞ്ചായത്തിലെ 71-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി-കം-  ക്രഷിലേക്ക് വർക്കർ തസ്‌തികയിൽ നിയമനം നടത്തുന്നു.  പ്ലസ് ടു യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്.   അവസാന തീയതി മാർച്ച് 27. അപേക്ഷ ഫോമുകൾ മാവേലിക്കര ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്. ഫോൺ 0479- 2342046
(പിആർ/എഎൽപി/912)

date