Post Category
ലഹരി വിമുക്ത കാമ്പയിനും സെമിനാറും സംഘടിപ്പിച്ചു
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് ലഹരിവിമുക്ത കാമ്പയിനും സെമിനാറും സംഘടിപ്പിച്ചു. ആറാട്ടുപുഴ എസ് എൻ മന്ദിരത്തിൽ നടന്ന പരിപാടി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എൽ മൻസൂർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സ്മിത രാജേഷ് അധ്യക്ഷയായി. എക്സൈസ് ഓഫീസർ അരുൺ, മോട്ടിവേഷൻ സ്പീക്കർ ഷഫീഖ് എന്നിവർ ക്ലാസ് നയിച്ചു. പഞ്ചായത്തംഗം പ്രസീദ സുധീർ, സോഷ്യൽ ഡെവലപ്മെന്റ് (ആർ പി) മനോചിത്ര, സിഡിഎസ് അംഗങ്ങൾ, എഡിഎസ് അംഗങ്ങൾ, ബാലസഭ കുട്ടികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/916)
date
- Log in to post comments