Skip to main content

കുടിവെള്ളം, മാലിന്യനിർമാർജ്ജന പദ്ധതികൾക്ക് മുൻഗണന നൽകി ഹരിപ്പാട് ബ്ലോക്ക് ബജറ്റ്

കുടിവെള്ളം, മാലിന്യനിർമാർജ്ജനം പദ്ധതികൾക്ക് മുൻഗണന നൽകി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് പി ഓമന അവതരിപ്പിച്ചു. 52,40,74,415 കോടി രൂപ വരവും, 52,30,69,798 കോടി രൂപ ചെലവും, 10,04,617 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മുൻവർഷത്തെ പൂർത്തിയാകാത്ത ജനോപകാരപ്രദമായ പദ്ധതികൾ തുടർന്നും പുതിയ നൂതന പദ്ധതികള്‍ ഉൾക്കൊള്ളിച്ചുമാണ് ബജറ്റ് തയ്യാറാക്കിയത്. കുടിവെള്ളം, ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനം, മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പശ്ചാത്തല വികസനം, കൃഷി, മത്സ്യബന്ധന മേഖല, പിഎംഎവൈ ഭവന പദ്ധതി എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് രുഗ്മിണി രാജു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ, ജില്ലാ പഞ്ചായത്തംഗം
എ ശോഭ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി ആർ വത്സല, അഡ്വ. എം എം അനസ് അലി,  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഗിരിജാ ഭായി, ഷീജ സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ എൻ പ്രസാദ് കുമാർ, ജോർജ്ജ് വർഗ്ഗീസ്, എൽ യമുന, എസ് ശോഭ, സി എസ് രഞ്ജിത്, എസ് സുധിലാൽ, സ്നേഹ ആർ വി  നായർ, ബ്ലോക്ക് പഞ്ചായത്ത് ഹെഡ് ക്ലർക്ക് പി പി അനിൽ കുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/918)

date