Skip to main content

*ഐ എച്ച് ആര്‍ ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനം*

ഐ.എച്ച്.ആര്‍.ഡിയുടെ
കീഴില്‍  വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ 2025-26 അദ്ധ്യയനവര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

എറണാകുളം ജില്ലയില്‍ കലൂർ, കപ്രാശ്ശേരി,  മലപ്പുറത്തെ വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ  കോട്ടയത്തെ പുതുപ്പള്ളി, ഇടുക്കിയിലെ  തൊടുപുഴയിലെ മുട്ടത്തും പത്തനംതിട്ടയിലെ മല്ലപ്പള്ളി എന്നിവടങ്ങളിൽ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലാണ് പ്രവേശനം .   അപേക്ഷകർ 2025 ജൂണ്‍ ഒന്നിന് 16 വയസ്സ് തികയാത്തവരായിരിക്കണം.   ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകള്‍ നേരിട്ടും, ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായും സമര്‍പ്പിക്കാം. 
അപേക്ഷകള്‍  ഓണ്‍ലൈനായി   ഏപ്രില്‍ ഏഴിന് വൈകിട്ട് നാല്  വരെയും സ്‌കൂളില്‍ നേരിട്ട്  ഏപ്രില്‍ ഒമ്പതിന് വൈകിട്ട് നാല് വരെയും സമര്‍പ്പിക്കാം.

(പിആർ/എഎൽപി/920)

date