Post Category
മാലിന്യമുക്ത നവകേരളം: തൈക്കാട്ടുശ്ശേരിയിൽ ബയോ ബിൻ വിതരണം ചെയ്തു
മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ബയോ കമ്പോസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബി ഷിബു ബിന്‍ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പരിധിയിലെ 314 ഗുണഭോക്താക്കൾക്കാണ് ബിന്നുകൾ വിതരണം ചെയ്യുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റായ 4,95,000 വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പരിപാടിയിൽ വൈസ് പ്രസിഡന്റ് അംബിക ശശിധരൻ, സ്ഥിരംസമിതി അധ്യക്ഷരായ എബ്രഹാം ജോർജ്, രതി നാരായണൻ, പ്രിയ ജയറാം, സിഡിഎസ് ചെയർപേഴ്സൺ ശ്രീദേവി സുരേഷ്, പഞ്ചായത്തംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/921)
date
- Log in to post comments