Skip to main content

ഫെസിലിറ്റേറ്റര്‍ നിയമനം

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി ആരംഭിച്ച സാമൂഹ്യ പഠനമുറി പദ്ധതിയിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കും. കുളത്തൂപ്പുഴ പഞ്ചായത്തിലെ കടമാന്‍കോട്, വില്ലുമല, കുഴവിയോട്, ആര്യങ്കാവ് പഞ്ചായത്തിലെ അച്ചന്‍കോവില്‍, ചിതറ പഞ്ചായത്തിലെ കൊച്ചരിപ്പ, വഞ്ചിയോട്, പിറവന്തൂര്‍ പഞ്ചായത്തിലെ കുരിയോട്ടുമല, മാമ്പഴത്തറ എന്നിവിടങ്ങളിലാണ് നിയമനം.        സാമൂഹ്യപഠനമുറികള്‍ പ്രവര്‍ത്തിക്കുന്ന അതത് നഗറുകളിലെ ബി.എഡ്, ടി.ടി.സി/ഡി.എല്‍.എഡ് യോഗ്യതുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ ജാതി, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഏപ്രില്‍ മൂന്നിന് രാവിലെ 10ന് പൂനലൂരിലെ ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ വോക് ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍: 0475 2222353.
(പി.ആര്‍.കെ നമ്പര്‍ 825/2025)
 

date