Skip to main content

ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനം  

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന് കീഴില്‍ എറണാകുളം ജില്ലയിലെ കലൂരിലും (04842347132/8547005008) കപ്രാശ്ശേരിയിലും (04842604116/8547005015), മലപ്പുറം ജില്ലയിലെ വാഴക്കാട് (04832725215/8547005009), വട്ടംകുളം (04942681498/8547005012), പെരിന്തല്‍മണ്ണ (04933225086/8547021210) എന്നിവിടങ്ങളിലും കോട്ടയം പുതുപ്പള്ളിയിലും (04812351485/8547005013), ഇടുക്കിയിലെ തൊടുപുഴ മുട്ടത്തും (04862255755/8547005014) പത്തനംതിട്ട മല്ലപ്പള്ളിയിലും (04692680574/8547005010) പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.    
അപേക്ഷകര്‍ക്ക് 1.06.2025 ജൂണ്‍ ഒന്നിന് 16 വയസ്സ് കവിയരുത്. ഏഴാം ക്ലാസോ തത്തുല്യപരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) അതത് സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച് വിശദാംശങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് സ്‌കൂള്‍ ഓഫീസില്‍ പണമായോ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാം. അപേക്ഷകള്‍ ഏപ്രില്‍ ഏഴിന് വൈകിട്ട് നാല് വരെ  ihrd.kerala.gov.in/ths   ലും ഒമ്പതിന് വൈകീട്ട് നാല് വരെ സ്‌കൂളിലും സമര്‍പ്പിക്കാം.
 
 

date