Post Category
ഹെല്‍ത്ത് ബെല്‍: ജില്ലാതല പരിശീലനം
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് അടുത്ത അധ്യയനവര്‍ഷംമുതല്‍ നടപ്പാക്കുന്ന 'ഹെല്‍ത്ത് ബെല്‍' പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. അനു ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഡോ. ശരത് രാജന്‍, ഡോ. പ്രഭു എന്നിവര്‍ ക്ലാസ് നയിച്ചു.
10 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ഇടപെടലുകള്‍ നടത്തുകയാണ് 'ഹെല്‍ത്ത് ബെല്‍' പദ്ധതിയുടെ ലക്ഷ്യം. അധ്യാപകരും കുട്ടികളും ആരോഗ്യ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.
date
- Log in to post comments