Skip to main content
..

തെക്കുംഭാഗം പഞ്ചായത്തിലെ ഗുഹാനന്തപുരം ഇനി മാലിന്യമുക്ത വാര്‍ഡ്

തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് ഗുഹാനന്തപുരത്തെ മാലിന്യമുക്ത വാര്‍ഡായി പ്രഖ്യാപിച്ചു. ‘മാലിന്യമുക്തം നവകേരളം' ക്യാമ്പയിനോടനുബന്ധിച്ച് മാര്‍ച്ച് 30ന് സീറോ വേസ്റ്റ് പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച മാലിന്യനിര്‍മാര്‍ജന പരിപാടിയുടെയും വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
വാര്‍ഡ് മെമ്പര്‍ മീന സമ്പൂര്‍ണ ശുചിത്വ വാര്‍ഡ് പ്രഖ്യാപനം നടത്തി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അപര്‍ണ രാജഗോപാല്‍ അധ്യക്ഷനായി.  
 

 
 

date