Post Category
വല വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം നിർവ്വഹിച്ചു
ഫിഷറീസ് വകുപ്പിൻ്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ കീഴിൽ ആലാ ഗ്രാമ പഞ്ചായത്തിലെ പൂമല ചാലിൻ്റെ ഭാഗമായിട്ടുള്ള പ്രൊവിഡൻസ് എഞ്ചിനീയറിങ് കോളേജിന്റെ ജലാശയത്തിൽ വല വളപ്പ് മത്സ്യകൃഷിയുടെ 2024 - 25 വർഷത്തെ ഉദ്ഘാടനം നടന്നു .ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സാംകുട്ടിയും, പ്രൊവിഡൻസ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ . സന്തോഷ് സൈമണും കരിമീൻ കുഞ്ഞുങ്ങളെ നികേഷിപ്പിച്ചു ഉദ്‌ഘാടനം നിർവഹിച്ചു .
ചടങ്ങിൽ പ്രൊവിഡൻസ് എഞ്ചിനീയറിങ് കോളേജ് ചെയർപേഴ്സൺ മറിയാമ്മ ജോർജ് മാത്യൂ, ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ ഫിറോസിയ നസീമ ജലാൽ, ഫിഷറീസ് ഓഫീസർ എം ദീപു, അക്വാകൾച്ചർ കോ ഓർഡിനേറ്റർ എസ് സുഗന്തി , അക്വാകൾച്ചർ പ്രമോട്ടർ അന്നമ്മ സജി, കോളേജ് വിദ്യാർഥികൾ, മത്സ്യകർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
(പിആർ/എഎൽപി/925)
date
- Log in to post comments