Skip to main content

പ്രൊജക്ട് എക്സ് ഓറിയന്റേഷൻ പ്രോഗ്രാം

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട  വിദ്യാർഥികൾക്ക് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രൊജക്ട് എക്സ് മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഏപ്രിൽ 2,4,7 തീയതികളിൽ രാവിലെ 10 മുതൽ 12.30 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടി.

ജില്ലാ കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ നടത്തുന്ന സംവാദത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 എൽ.പി/യു.പി സ്കൂളുകളിലെ പ്രധാന അധ്യാപകർ പങ്കെടുക്കും. പോലീസ് ഉദ്യോഗസ്ഥർ, ഡിസിപിയു, കനൽ എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഓറിയന്റേഷൻ നൽകുന്നത്.

ജില്ലാ ഭരണകൂടവും കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്നു ഗൈഡ് ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രൊജക്റ്റ്  എക്സ്.

date