Skip to main content
പേരാമ്പ്ര ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  വി കെ പ്രമോദ് നിർവ്വഹിക്കുന്നു

ലോക ക്ഷയരോഗ ദിനം ആചരിച്ചു

പേരാമ്പ്ര ഗ്രാമപഞ്ചായത്തിൻ്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  വി കെ പ്രമോദ് നിർവ്വഹിച്ചു. 

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോ. സബീഷ് അധ്യക്ഷത വഹിച്ചു. ക്ഷയരോഗത്തെപ്പറ്റി ബോധവൽക്കരണ ക്ലാസും പ്രശ്നോത്തരിയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വാർഡ് മെമ്പർ വിനോദ് തിരുവോത്ത്, ഹെൽത്ത് ഇൻസ്പക്ടർ ശരത് കുമാർ, വി.ഒ. അബ്ദുൾ അസീസ്, ആശ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ. കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date