Post Category
*ദുരന്ത ബാധിത പ്രദേശത്തെ ഭൂ- ഉടമകൾ ഭൂമി വിട്ടൊഴിയേണ്ട*
ദുരന്തബാധിത പ്രദേശത്തെ ഭൂ- ഉടമസ്ഥര്‍ക്ക് ഭൂമി വിട്ടൊഴിയേണ്ട.
ടൗൺഷിപ്പ് സമ്മതപത്രത്തിലെ അഞ്ചാമത് നിബന്ധന പ്രകാരം ദുരന്ത ബാധിത പ്രദേശത്തെ ഭൂമി, വീട്, സ്ഥാപനങ്ങള്‍ മറ്റു ചമയങ്ങള്‍ വിട്ടൊഴിയണമെന്നതില്‍ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. സമ്മതപത്രത്തിലും അനുബന്ധ ഫോറങ്ങളിലും വീട് സ്വമേധയാ ഒഴിയണ മെന്നതാണ് വ്യവസ്ഥ. ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂ ഉടമക്ക് മാത്രമായിരിക്കും. ദുരന്ത ഭൂമിയിൽ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് വിലക്ക് ഉണ്ടെങ്കിലും കൃഷിയും അനുബന്ധ പ്രവര്‍ത്തികളും തുടരാം.
date
- Log in to post comments