Skip to main content

ഇലക്ട്രിക്ക് വീൽചെയർ വിതരണം

ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകുന്ന ഇലക്ട്രിക്ക് വീൽചെയറിന്റെ മൂന്നാംഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ നിർവഹിച്ചു. 29 പേർക്കാണ് മൂന്നാം ഘട്ടത്തിൽ വീൽ ചെയർ നൽകിയത്. 288 പേർക്ക് വീൽചെയർ നൽകുന്നതിന് 3.45 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. ആദ്യഘട്ടത്തിൽ 60 പേർക്കും രണ്ടാം ഘട്ടത്തിൽ 196 പേർക്കും വീൽചെയർ നൽകിയിരുന്നു. ഏപ്രിൽ മൂന്നിന് കുന്നുമ്മലിൽ നടക്കുന്ന ക്യാമ്പിൽ നാലാംഘട്ട വീൽചെയർ വിതരണം നടക്കും.
ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ.കരീം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെക്കീന പുൽപ്പാടൻ, സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ, സുഭദ്രാ ശിവദാസൻ, ഷഹർബാൻ, ടി.പി ഹാരിസ്, സെറീന ഹസീബ്, നസീബ അസീസ്, പി.കെ.സി അബ്ദുറഹ്‌മാൻ, സമീറ പുളിക്കൽ, റഷീദ് രണ്ടത്താണി, അഡ്വ. പി.വി മനാഫ്, ഫൈസൽ ഇടശ്ശേരി, എൻ.എം രാജൻ, വി.പി ജസീറ, സെലീന ടീച്ചർ എന്നിവർ പങ്കെടുത്തു.

date