Skip to main content

ഡോക്ടർ നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്‌ഹോക് വ്യവസ്ഥയിൽ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. സർക്കാർ അംഗീകൃത എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഏപ്രിൽ അഞ്ചിന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0483 2762037.
 

date