*ലോക ക്ഷയരോഗ ദിനം*: *ക്ഷയരോഗമുക്ത തദ്ദേശ സ്ഥാപങ്ങള്‍ക്ക്* *അവാര്‍ഡ് വിതരണം ചെയ്തു*
ആരോഗ്യ വകുപ്പ് ആരോഗ്യ കേരളം- ജില്ലാ ക്ഷയരോഗ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനവും ക്ഷയരോഗ മുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 16 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ക്ഷയരോഗമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച ബോധവത്കരണ റാലി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ ഫളാഗ് ഓഫ് ചെയ്തു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ പി വാസുദേവന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ പ്രിയസേനന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്‌റത്ത്, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ബേബി വര്‍ഗ്ഗീസ്, ഉഷ രാജേന്ദ്രന്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പി.വി സിന്ധു, മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.വി സംഗീത, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ ശ്രീജിത്ത്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം, ജില്ലാ ടി.ബി ആന്‍ഡ് എച്ച്.ഐ.വി കോ-ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments