*ക്ഷയരോഗമുക്ത അവാര്‍ഡുമായി 16 തദ്ദേശ സ്ഥാപനങ്ങള്‍*
കേന്ദ്ര സര്‍ക്കാറിന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് കരസ്ഥമാക്കി ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. തവിഞ്ഞാല്‍, പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകള്‍ തുടര്‍ച്ചയായി ക്ഷയരോഗമുക്ത സ്ഥാപനത്തിനുള്ള വെള്ളി മെഡല്‍ കരസ്ഥമാക്കി. ആദ്യമായി ക്ഷയരോഗമുക്ത തദ്ദേശ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ട കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നഗരസഭകള്‍ക്കും പുല്‍പ്പള്ളി, കണിയാമ്പറ്റ, നൂല്‍പ്പുഴ, മീനങ്ങാടി, പൊഴുതന, വൈത്തിരി, മേപ്പാടി, മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വെങ്കല മെഡല്‍ വിതരണം ചെയ്തു. ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ എബ്രഹാം ജേക്കബ്, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ എ വിജയനാഥ് എന്നിവരെ അനുമോദിച്ചു. 100 ദിന ക്ഷയരോഗ നിവാരണ ക്യാമ്പയിന്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിന് പനമരം സാമൂഹികാരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു. ഗോത്ര ഭാഷയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് അവാര്‍ഡ് നല്‍കി. 100 ദിന കര്‍മ്മപരിപാടിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അഭിനന്ദന പത്രം കൈമാറി.
- Log in to post comments