'ലഹരിക്കെതിരെ എന്റെ ഗോൾ' പരിപാടിയുമായി ജില്ലാ ഭരണകൂടവും സ്‌പോർട്‌സ് കൗൺസിലും
യുവതലമുറയെ ലഹരിയെന്ന വിപത്തിൽ നിന്ന് അകറ്റി നിർത്താനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനും 'ലഹരിക്കെതിരെ എന്റെ ഗോൾ' പരിപാടിയുമായി ജില്ലാ ഭരണകൂടവും സ്‌പോർട്‌സ് കൗൺസിലും. ലഹരിക്കെതിരെ ഓരോ വിദ്യാർത്ഥിയും ഒരു കായിക താരമാവുക എന്ന ആശയം മുന്നോട്ട് വെച്ച് കൊണ്ടാണ് ലഹരിക്കെതിരെ എന്റെ ഗോൾ പരിപാടി നടത്തുന്നത്. ജില്ലയിലെ എല്ലാ സ്‌കൂളുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും യുവജന സംഘടനകളെയും മറ്റു സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തികൊണ്ടാണ് പരിപാടി നടത്തുന്നത്.
ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫ്രറൻസ് ഹാളിൽ യോഗം ചേർന്നു. യോഗത്തിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികൾ, സ്‌പോർടസ് അസോസിയേഷനുകൾ, സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 'ലഹരിക്കെതിരെ എന്റെ ഗോൾ' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാർച്ച് 28 ന് മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ് സ്‌കൂളിൽ നടക്കും. കായിക, വഖഫ്, ഹജ്ജ്, റെയിൽമന്ത്രി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിക്കും.
- Log in to post comments