ലോക ക്ഷയരോഗ ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
ക്ഷയരോഗ നിവാരണം യാഥാർത്ഥ്യമാക്കാൻ കൂട്ടായശ്രമം വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. മലപ്പുറം ടൗൺഹാളിലെ ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. ആർ രേണുക മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം. ഡോ. ടി.എൻ അനൂപ് ദിനാചരണ സന്ദേശം നൽകി. ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ പമീലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ ഹമീദ് പരി, ജില്ലാ ടി.ബി. ഓഫീസർ ഡോ. സി. ഷുബിൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ടെക്‌നിക്കൽ അസിസ്റ്റന്റ് സി.കെ.സുരേഷ് കുമാർ , ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ.കെ.കെ.പ്രവീണ, വി.വി.ദിനേശ്, പി.എം ഫസൽ, എം. ഷാഹുൽഹമീദ്, ജിജി മാത്യു, കോ- ഓർഡിനേറ്റർ ജേക്കബ് ജോൺ എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് സന്ദേശ റാലിയും നടത്തി. സിവിൽ സേറ്റഷനിൽ നിന്ന് ആരംഭിച്ച സന്ദേശ റാലി ഡി.വൈ.എസ്.പി. ബിജു ഫ്‌ളാഗ് ഓഫ് ചെയ്തു. വിനോദ് പൂകൊളത്തൂർ സംവിധാനം ചെയ്ത ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ബോധവൽക്കരണ നാടകം 'ദ ബാറ്റിൽ' അരങ്ങേറി. മാന്ത്രികൻ രാജീവ് മേമുണ്ട മേജിക് ഷോ അവതരിപ്പിച്ചു.
- Log in to post comments