Skip to main content

മരണാനന്തര ധനസഹായം വിതരണം ചെയ്തു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായിരുന്ന മരണപ്പെട്ട പാതായ്ക്കര സ്വദേശി മൂരയിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യക്ക് മരണാനന്തര ധനസഹായ തുകയായ ഒരു ലക്ഷം രൂപയും ശവസംസ്‌കാര ചടങ്ങിനുള്ള ധനസഹായ തുകയായ 10,000 രൂപയും റീഫണ്ട് ഇനത്തിൽ7860 രൂപയും വിതരണം ചെയ്തു. ആനുകൂല്യം വീട്ടിലെത്തിയാണ് കൈമാറിയത്. ചടങ്ങിൽ ഉപദേശകസമിതി അംഗം അഷറഫ്, ലോറി ഒണേർസ് വെൽഫയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മജീദ്, ലോറി ഒണേർസ് വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം റഷീദ്, ഓഫീസ് സ്റ്റാഫ് അഫ്‌സൽ എന്നിവർ പങ്കെടുത്തു.

date