Post Category
ക്രഷ് വർക്കർ, ഹെൽപ്പർ നിയമനം
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ (പള്ളിമുക്ക്) കുറുക്കൻ കുന്ന് അങ്കണവാടിയിൽ പ്രവർത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്കു ഹെൽപ്പർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18നും 35നും ഇടയിൽ പ്രായമുള്ളവരും പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ വാർഡ് എഴിൽ(പള്ളിമുക്ക്) സ്ഥിര താമസക്കാരുമായിരിക്കണം. ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം തരം പാസ്സായിരിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും പൂക്കോട്ടൂരിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസ്, പൂക്കോട്ടൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. മാർച്ച് 27ന് വൈകീട്ട് നാലിന് മുമ്പായി ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ്, മലപ്പുറം അഡീഷണൽ, പൂക്കോട്ടൂർ പി.ഒ, പിൻ-676517 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
date
- Log in to post comments