Post Category
*നിധി ആപ്കെ നികാത്ത്*: *ബോധവത്കരണ ക്യാമ്പ് 27 ന്*
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി) സംയുക്താഭിമുഖ്യത്തില്‍ നിധി ആപ്കെ നികാത്ത് പരാതി പരിഹാര ജില്ലാ ബോധവത്ക്കരണ ക്യാമ്പും ഔട്ട്റിച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ മാര്‍ച്ച് 27 ന് രാവിലെ ഒന്‍പതിന് നടക്കുന്ന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ https://forms.gle/Q3wE5H59UzeoEWPA ലോ, സ്പോട്ട് രജിസ്ട്രേഷനായോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-7012997744
date
- Log in to post comments