Post Category
*കാലാവസ്ഥാ ദിനം* : *സെമിനാര്‍ സംഘടിപ്പിച്ചു*
കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലോക കാലാവസ്ഥ ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആഗോളതാപനം മൂലം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കാന്‍ വനത്തിന് പുറത്ത് വൃക്ഷവത്കരണ തോത് ഉയര്‍ത്തല്‍, സൗരോര്‍ജ്ജ സ്രോതസിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കല്‍ സംബന്ധിച്ച സെമിനാര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. ഐ.ടി. ഐ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് ജീവന്‍ ജോണ്‍സ് അധ്യക്ഷനായി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.അനിഷ് കാലാവസ്ഥ ദിന സെമിനാര്‍ അവതരിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ മനോജ് കുമാര്‍, ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍ ഭാസ്‌കരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജി.ബാബു എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments