*വയനാടന്‍ ബ്രാന്റ്: വിപണി കീഴടക്കാന്‍ സംരംഭകര്‍ ശ്രമിക്കണം*: *ജില്ലാ പഞ്ചായത്ത് പ്രസിഡന്റ*
ആഗോള വിപണിയില്‍ വയനാടന്‍ ബ്രാന്റ് കീഴടക്കാന്‍ സംരംഭകര്‍ ശ്രമിക്കണമെന്നും വ്യവസായ വികസനത്തിന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ സംഘടിപ്പിച്ച എം.എസ്.എം.ഇ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംങ് ആന്റഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ ഭാഗമായി എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചത്. ജി.എസ്.ടി, എക്‌സ്‌പോര്‍ട്ടിങ് നടപടി ക്രമങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഐ.പി.ആര്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ ക്ലാസ്സുകള്‍ നയിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ റഷീദിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍.രമ, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് പി.ഡി സുരേഷ് കുമാര്‍, വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments