ക്ഷയരോഗ ദിനാചരണം നടത്തി
ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടിബി സെന്റര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ഡിപിസി ഹാളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.വി.ശ്രീജിനി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സിറ്റി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് കെ.വി.വേണുഗോപാലന്‍ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പിയുഷ് എം നമ്പൂതിരിപാട് അധ്യക്ഷനായി. ജില്ലാ ടിബി സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ രജ്‌ന ശ്രീധരന്‍ ക്ഷയരോഗ ബോധവല്‍ക്കരണ ക്ലാസെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ കെ.ടി.രേഖ ദിനാചരണ സന്ദേശവും ജില്ലാ ടിബി സെന്റര്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്‍സ് ഡോ കെ.എം.ബിന്ദു പ്രതിജ്ഞയും അവതരിപ്പിച്ചു. ജില്ലയിലെ ക്ഷയരോഗ മുക്ത പഞ്ചായത്തുകളായ പാപ്പിനിശ്ശേരി, വളപട്ടണം, കാങ്കോല്‍, ആലപ്പടമ്പ, രാമന്തളി, എരുവേശ്ശി പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിതരണം ചെയ്തു. ആശാവര്‍ക്കര്‍മാര്‍, ടിബി ചാമ്പ്യന്മാര്‍, നിക്ഷയ് മിത്ര, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ടിബി ബോധവല്‍കരണ ഫ്‌ലാഷ്‌മോബ് അവതരിപ്പിച്ച കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരെ അനുമോദിച്ചു. ജില്ലാ ടിബി സെന്റര്‍ സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ എം.മനോജ് കുമാര്‍, ഡോ.മഞ്ജുഷ, ഡോ.വി.എസ്.ജിതിന്‍, ഡോ.സോണി, പി.ബിജു എന്നിവര്‍ സംസാരിച്ചു.
- Log in to post comments