ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുന്നു
നാല് വര്‍ഷമോ, അതില്‍ കൂടുതലോ നികുതി കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ (OTS) പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുകയാണ്. വാഹന നികുതികുടിശ്ശികയുള്ള വാഹനങ്ങള്‍ക്കും, പൊളിച്ച് പോയ വാഹനങ്ങള്‍ക്കും, റവന്യൂ റിക്കവറി നടപടി ആരംഭിച്ച വാഹനങ്ങക്കും ഈ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.
2020 മാര്‍ച്ച് 31 ന് ശേഷം നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ (OTS) പദ്ധതി പ്രകാരം നികുതി അടയ്ക്കുന്നതിന് 200 രൂപയുടെ മുദ്ര പത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്ങ്മൂലം സമര്‍പ്പിച്ച് 2024 മാര്‍ച്ച് 31 വരെയുള്ള നികുതി ബാധ്യതകള്‍ ഒഴിവാക്കാം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ (OTS) പദ്ധതി പ്രകാരം നികുതി അടയ്ക്കുന്നതിന് ആര്‍.സി, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി അടച്ച രസീത് എന്നിവ ഹാജരാക്കേണ്ടതില്ല.
മാര്‍ച്ച് 25 മുതല്‍ മാര്‍ച്ച് 25 വരെ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ കാഞ്ഞങ്ങാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ വെച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ (OTS) പദ്ധതിയുടെ അദാലത്ത് നടത്തുന്നു. ദീര്‍ഘകാലമായി നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്കും, റവന്യൂ റിക്കവറി നേരിടുന്ന വാഹനങ്ങള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ (OTS) പദ്ധതി പ്രകാരം കുറഞ്ഞ തുക അടച്ച് റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകുന്നതിന് പ്രസ്തുത ആദാലത്ത് പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങ് സബ് ആര്‍. ടി. ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിക്കുന്നു.
- Log in to post comments