Skip to main content

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകപ്രകാശനവും സെമിനാറും 26ന്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിയോഗിച്ച ചരിത്രരചനാസമിതി തയ്യാറാക്കിയ 'ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ കേരളംഎന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാറും മാർച്ച് 26 രാവിലെ 10 മണി മുതൽ യൂണിവേഴ്‌സിറ്റി കോളേജ് ഓഫീസ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടക്കും. 'ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ കേരളംഎന്ന പുസ്തകത്തിന്റെ പ്രകാശനം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഫിഷറീസ്-സാംസ്‌കാരിക-യുവജനകാര്യവകുപ്പുമന്ത്രി സജിചെറിയാൻ നിർവഹിക്കും. യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് കുമാർ കെ. ആർ. പുസ്തകം ഏറ്റുവാങ്ങും. കേരള ചരിത്രഗവേഷണ കൗൺസിൽ ചെയർമാനും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ. എൻ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തും. കേരള സർവകലാശാല ചരിത്രവിഭാഗം മേധാവി ഡോ. എ. ഷാജി പുസ്തകം പരിചയപ്പെടുത്തും. യൂണിവേഴ്‌സിറ്റി കോളേജ് ചരിത്രവിഭാഗവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനാകും. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറും എഴുത്തുകാരിയുമായ ഡോ. പ്രിയ വർഗീസ്യൂണിവേഴ്‌സിറ്റി കോളെജ് യൂണിയൻ ചെയർപേഴ്‌സൺ ഫരിഷ്ത എൻ. എസ്.ചരിത്രവിഭാഗം അസി. പ്രൊഫസർ ഡോ. ജോയ് ബാലൻ വ്‌ളാത്താങ്കരചരിത്രരചനാസമിതി അക്കാദമിക്ക് കോ-ഓർഡിനേറ്ററും മുൻ പി.എസ്. സി. അംഗവുമായ ഡോ. പി. മോഹൻദാസ് എന്നിവർ സംസാരിക്കും. ചരിത്രവിഭാഗം മേധാവി പ്രൊഫ. എ. ബാലകൃഷ്ണൻ സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ അമ്പിളി ടി.കെ. നന്ദിയും പറയും.

രാവിലെ 10 മണി മുതൽ നടക്കുന്ന സ്വാതന്ത്ര്യസമരചരിത്രംആവർത്തിക്കുന്നതും ആവിഷ്‌കരിക്കേണ്ടതും, 'സ്ത്രീത്വവും പ്രതിഷേധവുംവൈക്കം സത്യാഗ്രഹത്തിലെ സ്ത്രീകൾ', മലബാർ സമ്പദ് വ്യവസ്ഥയും പത്തൊമ്പതാം നൂറ്റാണ്ടിലെ ചെറുകിട ജന്മിമാരും എന്നീ സെഷനുകളിൽ യഥാക്രമം കേരള ചരിത്രഗവേഷണ കൗൺസിൽ ഡയറക്ടർ ഡോ. ദിനേശൻ വടക്കിനിയിൽകണ്ണൂർ സർവകലാശാല ചരിത്രവിഭാഗം അസോ. പ്രൊഫസർ മാളവിക ബിന്നിശ്രീ ശങ്കരാചാര്യ സംസ്‌കൃതസർവകലാശാല തിരൂർ പ്രാദേശികേന്ദ്രം ചരിത്രവിഭാഗം അസി. പ്രൊഫസർ ഡോ. അഭിലാഷ് മലയിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. ഡോ. സജ്‌ന എ.ഡോ. സുരേഷ് ജെ. ഡോ. സജീവ് സിങ് എം. കെ. എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരാകും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ സുജാ ചന്ദ്ര പി. സ്വാഗതവും റിസർച്ച് ഓഫീസർ ശ്രീകല ടി നന്ദിയും പറയും.

പി.എൻ.എക്സ് 1299/2025

date