മില്‍ക്ക് എടിഎം ഉദ്ഘാടനം ഇന്ന്
പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി പുഴയ്ക്കല്‍, ചിറ്റിലപ്പിള്ളി ക്ഷീര സഹകരണ സംഘങ്ങളില്‍ സ്ഥാപിക്കുന്ന മില്‍ക്ക് എടിഎം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 25) രാവിലെ 9 ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിക്കും. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് 6 ലക്ഷം രൂപയും ക്ഷീര സംഘങ്ങള്‍ ഗുണഭോക്തൃ വിഹിതമായി 2 ലക്ഷം രൂപയും ചിലവഴിച്ചു. പുഴയ്ക്കല്‍, ചിറ്റിലപ്പിള്ളി ക്ഷീരസഹകരണ സംഘങ്ങളില്‍ 75 ശതമാനം സബ്‌സിഡിയോടെയാണ് എടിഎം മെഷിന്‍ സ്ഥാപിക്കുന്നത്.
ക്ഷീര കര്‍ഷകരില്‍ നിന്ന് ഗുണമേന്മ ഉറപ്പുവരുത്തി സംഭരിക്കുന്ന പാല്‍ ശീതീകരിച്ച് എല്ലാ ദിവസവും 24 മണിക്കൂറും സംഘങ്ങളില്‍ സ്ഥാപിച്ച മില്‍ക്ക് എടിഎം വഴി ഉപഭോക്താകള്‍ക്ക് ലഭ്യമാക്കും. ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗങ്ങള്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, അടാട്ട് ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ക്ഷീര സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments