അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
തോളൂര്‍ പഞ്ചായത്തില്‍ കിഴക്കേ അങ്ങാടി ആറാം വാര്‍ഡില്‍ അമ്പതാം നമ്പര്‍ അങ്കണവാടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ച് 600 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചത്. അങ്കണവാടി കെട്ടിടം പണിയുന്നതിന് ഭൂമി സൗജന്യമായി നല്‍കിയ ജെയ്ക്കബ്ബ് പൊറത്തൂരിനെ ചടങ്ങില്‍ എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. കെട്ടിടത്തിന് ചുറ്റുമതിലും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന പ്രവര്‍ത്തനം പഞ്ചായത്ത് 2025 - 26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തും.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന വില്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ആനി ജോസ്, പഞ്ചായത്തംഗം വി.പി. അരവിന്ദാക്ഷന്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ വി.ജി ചാന്ദ്‌നി, പറപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ സുബ്രഹ്മണ്യന്‍, പുഴയ്ക്കല്‍ സിഡിപിഒ സി.ജി ശരണ്യ, അങ്കണവാടി വര്‍ക്കര്‍ രാധിക, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.പി ഗീത തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments