Skip to main content

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2025-26 അധ്യയനവര്‍ഷത്തേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. എറണാകുളം, മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഐഎച്ച്ആര്‍ഡി സ്‌കൂളുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകര്‍ 2025 ജൂണ്‍ 1 നകം 16 വയസ്സ് തികയാത്തവരായിരിക്കണം. അപേക്ഷകള്‍ ഏപ്രില്‍ 7 ന് വൈകീട്ട് 4 വരെ ഓണ്‍ലൈനായി ihrd.kerala.gov.in/ths എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ജനറല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ 110 രൂപയും പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ 55 രൂപയും ബന്ധപ്പെട്ട സ്‌കൂളുകളുടെ ബാങ്കുകളില്‍ ഫീസായി അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.

date