Skip to main content

ജില്ലാ ശുചിത്വമിഷന്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ക്ലീന്‍ കേരള കോണ്‍ക്ലേവിന്റെ ഭാഗമായി മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദ്ദിഖ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് 'മാലിന്യമുക്ത നവകേരളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക്' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ജില്ലയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകര്‍ ശുചിത്വ മിഷന്‍ പ്രതിനിധികളോട് സംവദിക്കുകയും മാലിന്യ മുക്ത കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംശയ നിവാരണം നടത്തുകയും ചെയ്തു.

കേരള വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്‍ ട്രഷറര്‍ ടി.എസ് നീലാംബരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് എം.ബി ബാബു, സെക്രട്ടറി രഞ്ജിത്ത് ബാബു, മാലിന്യമുക്ത നവകേരളം കോര്‍ഡിനേറ്റര്‍ കെ.ബി. ബാബുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. കെ.മനോജ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എന്‍.സി സംഗീത് നന്ദി പറഞ്ഞു.

date