സംരംഭക ശില്‍പശാല നടത്തി
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്കായി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ സംരംഭം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ശില്‍പശാല സംഘടിപ്പിച്ചു. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും (കെഎസ്‌ഐഡിസി) ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ്പ് കേരളയും സംയുക്തമായാണ് ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ ശില്‍പശാല സംഘടിപ്പിച്ചത്.
കെഎസ്എസ്‌ഐഎ പ്രതിനിധിയും പ്രമുഖ വ്യവസായിയുമായ ഷാഹുല്‍ ഹമീദ് സംരംഭം ആരംഭിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും പ്രതിസന്ധികളും പരിഹാര മാര്‍ഗങ്ങളും വിശദീകരിച്ചു. ജി.എസ്.ടി വിഷയത്തില്‍ റിട്ട. ഡെപ്യൂട്ടി കമ്മിഷണര്‍ പി.എം.എ. കരീം, മാര്‍ക്കറ്റിംഗ് സംബന്ധിച്ച് ഡോ. എ. സുരേന്ദ്രന്‍ (അക്കാഡമിക് ഡയറക്ടര്‍, മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സ്, മാള), ഫിനാന്‍സ് വിഷയത്തില്‍ പി.വി. പൗലോസ് (റിട്ട. ചീഫ് മാനേജര്‍, ബാങ്ക് ഓഫ് ബറോഡ) എന്നിവരും ലൈസന്‍സ് സംബന്ധിച്ച് അഡ്വ. മഹേശ്വരനും ക്ലാസ് നയിച്ചു.
- Log in to post comments