Post Category
പൂരം എക്സിബിഷന്‍; പവലിയനില്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ പൂരം 2025 എക്സിബിഷനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പവലിയനില്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ കുടുംബശ്രീ, ചെറുകിട വ്യവസായ, പരമ്പരാഗത, കരകൗശല, പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംരംഭകര്‍ മാര്‍ച്ച് 29 വൈകീട്ട് അഞ്ചിന് മുന്‍പായി അപേക്ഷ, ഉദ്യം രജിസ്ട്രേഷന്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, അയ്യന്തോള്‍, തൃശ്ശൂര്‍ 680003 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഐസ്‌ക്രീം, ജ്യൂസ്, ചായ, കാപ്പി, പാനീയങ്ങള്‍, ലഘുഭക്ഷണ ഇനങ്ങള്‍ എന്നിവയുടെ വില്‍പനക്ക് സ്റ്റാള്‍ അനുവദിക്കുന്നതല്ല. ഫോണ്‍: 9188127008.
date
- Log in to post comments