Skip to main content

വീല്‍ ചെയര്‍ വിതരണം

 
      ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം  ഭിന്നശേഷിക്കാര്‍ക്ക് ഇലക്ടിക് വീല്‍ ചെയര്‍ വിതരണം ചെയ്തു.
പത്തനംതിട്ട പ്രകാശധാര സ്‌പെഷ്യല്‍ സ്‌കൂളില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം  ഉദ്ഘാടനം ചെയ്തു. 10 പേര്‍ക്കായി  10.28 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു അധ്യക്ഷനായി.  ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍  ജെ ഷംലാ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, പ്രകാശധാര സ്‌പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാ. റോയി സൈമണ്‍ എന്നിവര്‍ പങ്കെടുത്തു.

date