Post Category
ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സമ്മർ സയൻസ് വർക്ക്ഷോപ്പ്
സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024-25 അധ്യയന വർഷം 3 മുതൽ 5 വരെ ക്ലാസിൽ വിദ്യഭ്യാസം പൂർത്തീകരിച്ച വിദ്യാർഥികളെ ജൂനിയർ ബാച്ചിലും 6 മുതൽ 8 വരെ ക്ലാസിൽ വിദ്യാഭ്യാസം പൂർത്തിയാക്കിവരെ സീനിയർ ബാച്ചിലും ഉൾപ്പെടുത്തും. പ്രവേശന അപേക്ഷ വെബ്സൈറ്റ് മുഖേന ഏപ്രിൽ 2 വൈകിട്ട് നാല് വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kstmuseum.com, www.ksstm.org.
പി.എൻ.എക്സ് 1305/2025
date
- Log in to post comments