Skip to main content

ശുചീകരണ ദിനം

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കാഷ്യൂ കോര്‍പറേഷന്‍ ഹെഡ് ഓഫീസിലും 30 ഫാക്ടറികളിലും മാര്‍ച്ച് 27 ശുചീകരണദിനമായി ആചരിക്കും. കോര്‍പറേഷന്‍ നടപ്പാക്കിവരുന്ന ഉറവിട മാലിന്യസംസ്‌കരണ യജ്ഞം 'എന്റെ ഭവനം ശുചിത്വ ഭവനം' ക്യാമ്പയിന്റെ ഭാഗമായി  30ന് എല്ലാ ജീവനക്കാരും വീടുകള്‍ ശുചീകരിക്കും. പരിപാടികളുടെ ഉദ്ഘാടനം കിളികൊല്ലൂര്‍ ഫാക്ടറിയില്‍ കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ നിര്‍വഹിക്കും.
 
 

date