Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി: അംശദായം അടക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ അംശദായം അടച്ച് അംഗത്വം പുതുക്കണം. മുന്‍വര്‍ഷങ്ങളിലെ ക്ഷേമനിധി വിഹിതം കുടിശികയുള്ളവരും 2024-25 വര്‍ഷത്തെ വിഹിതം അടക്കാത്തവരും ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായെത്തി മാര്‍ച്ച് 29നകം അടക്കണം.  
പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയിലെ മാറ്റങ്ങള്‍ ഫിഷറീസ് ഓഫീസറെ അറിയിക്കണം. കുടിശിക വരുത്തിയ തൊഴിലാളികളുടെ പേര് ഫിഷറീസ് ഓഫിസുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായി കുടിശ്ശിക വരുത്തിയവരുടെ പേര് 2025-26 വര്‍ഷത്തെ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

 

date