Skip to main content

അമ്പലപ്പുഴയിൽ ടേബിൾ ടോപ് എക്സർസൈസ് നടത്തി

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ മാർച്ച്‌ 27ന് നടക്കുന്ന മോക്ക്ഡ്രില്ലിന് മുന്നോടിയായുള്ള സജ്ജീകരണങ്ങൾക്കായി ടേബിൾ ടോപ് എക്‌സർസൈസ് സംഘടിപ്പിച്ചു. വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനുമാണ് മോക് ഡ്രില്‍ നടത്തുന്നത്. മോക് ഡ്രില്ലിന്റെ ഭാഗമായി അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളിൽ നിന്നും പ്രളയ ബാധിതരെ ഒഴിപ്പിക്കും. കഞ്ഞിപ്പടം എൽ പി സ്കൂളാണ് ദുരിതാശ്വാസ ക്യാമ്പായി ഒരുക്കിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മുതൽ മോക് ഡ്രിൽ ആരംഭിക്കും. റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെയും(കില) ആഭിമുഖ്യത്തിലാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഹാരിസ് അധ്യക്ഷനായി. അമ്പലപ്പുഴ ക്ലസ്റ്ററിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സജിത സതീശൻ, എ എസ് സുദർശനൻ, ശോഭ ബാലൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജോയിൻ്റ് ബിഡിഒ എ ഗോപൻ, അമ്പലപ്പുഴ തഹസിൽദാർ എസ് അൻവർ, ഡെപ്യൂട്ടി തഹസിൽദാർ സുനിൽകുമാർ, ദുരന്ത നിവാരണ പ്ലാൻ കോർഡിനേറ്റർ എസ് രാഹുൽ കുമാർ, കില കോർഡിനേറ്റർ ഹരികൃഷ്ണൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/930)

date