പി.എം.എസ്.വൈ.എം, എന്‍.പി.എസ് പദ്ധതികളിൽ രജിസ്‌ട്രേഷന്‍ നടത്താം
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന (പി.എം.എസ്.വൈ.എം), നാഷണല്‍ പെന്‍ഷന്‍
സ്‌കീം ഫോര്‍ ട്രേഡേഴ്‌സ് (എന്‍.പി.എസ്) എന്നീ പദ്ധതികളിൽ കോമണ്‍ സര്‍വ്വീസ് സെൻ്ററുകള്‍ വഴി രജിസ്‌ട്രേഷന്‍ നടത്താം . 18നും 40നും ഇടയില്‍ പ്രായമുള്ളവരും ഇ.പി.എഫ്, എന്‍.പി.എസ്, എസ്.എസ്.ഐ.സി എന്നീ സംഘടിത മേഖലയില്‍ അംഗത്വമില്ലാത്തവരും അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്ന റിക്ഷാ ജോലിക്കാര്‍, തെരുവ് കച്ചവടക്കാർ, ഉച്ച ഭക്ഷണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, വീട്ടുപകരണങ്ങള്‍ നടന്നു വില്‍ക്കുന്നവര്‍, കര്‍ഷക തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, ഓഡിയോ വീഡിയോ ജീവനക്കാര്‍ സമാനമായ മറ്റു തൊഴിലാളികള്‍ എന്നിവർക്കാണ് പി.എം.എസ്.വൈ.എം യില്‍ അംഗമാകുന്നതിന് അര്‍ഹത. ഈ പദ്ധതിയില്‍ 60 വയസ്സു തികഞ്ഞതിനു ശേഷം പ്രതിമാസ പെന്‍ഷനായി 3000രൂപ ലഭിക്കും.
18നും 40 വയസ്സിനും മദ്ധ്യേയുള്ള ഏതൊരു പൗരനും ഇഷ്ടാനുസരണം ചേരാവുന്ന വാര്‍ദ്ധക്യ കാല സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതിയാണ് എന്‍.പി.എസ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട അസിസ്റ്റൻ്റ് ലേബര്‍ ഓഫീസുകളുമായും ആലപ്പുഴ ജില്ലാ ലേബര്‍ ഓഫിസുമായും ബന്ധപ്പെടാം. ഫോണ്‍:0477-2253515.
(പിആർ/എഎൽപി/931)
- Log in to post comments