Skip to main content

മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി കീശ കീറും

അഞ്ച് സ്ഥാപനങ്ങള്‍ക്ക് 25000 രൂപ പിഴ

മാലിന്യമുക്ത നവകേരളം  കാമ്പയിൻ്റെ ഭാഗമായി തദ്ദേശ സ്വയഭരണ വകുപ്പ് ജില്ല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങള്‍ക്ക് 25000 രൂപ പിഴ. അജൈവമാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനുമാണ്  പിഴ ഈടാക്കാന്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ശുപാര്‍ശ ചെയ്തത്. മൂന്ന്  സ്കൂളുകൾ, കാര്‍ വാഷിംഗ് സെന്റര്‍, സ്വകാര്യ വ്യക്തി  തുടങ്ങിയവർ  നിയമ ലംഘനങ്ങള്‍ നടത്തിയത് കണ്ടെത്തിയതിനെ തുടർന്നാണ്  നടപടി. 12 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 
 ഒമ്പത് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിപിന്‍ ബാബു,  മലിനീകരണ നിയന്ത്രണ  ബോര്‍ഡ് ഓഫീസര്‍ ടി. യമുനേശന്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേര്‍സണ്‍ പി. അശ്വതി, ബുധനൂര്‍ ഗ്രാമ പഞ്ചായത്ത് ക്ലാര്‍ക്ക് സേതു മാധവന്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.  മാര്‍ച്ച് 31ന്  സംസ്ഥാനത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്തിന്റെ ഭാഗ്യമായി ജില്ലയില്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.

(പിആർ/എഎൽപി/936)

date