Post Category
കെട്ടിട നികുതി 30നുള്ളില്‍ അടയ്ക്കണം
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തില്‍ ഒടുക്കേണ്ടതായ കെട്ടിട നികുതി, ലൈസന്‍സ് ഫീസ്, വാടക മുതലയാവ മാര്‍ച്ച് 30നുള്ളില്‍ അടച്ച് ജപ്തി പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു . കെ-സ്മാര്‍ട്ട് വിന്യാസത്തിൻ്റെ ഭാഗമായി മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ അഞ്ച് വരെ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ നല്‍കാന്‍ സാധിക്കുകയില്ല. കൂടാതെ ഏപ്രില്‍ ഒന്നു മുതല്‍ ഒമ്പതുവരെ ഉദ്യോഗസ്ഥതലത്തിലും സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. ആയതിനാല്‍ മാര്‍ച്ച് 30നും ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
(പിആർ/എഎൽപി/937)
date
- Log in to post comments