Skip to main content

തീര മാവേലിക്ക് ഇന്ന് (ഡിസംബര്‍ 1) തുടക്കം

    സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മത്സ്യത്തൊഴിലാളി കുടുംബങ്ങളില വനിതകളുടെ നേതൃത്വത്തില്‍ തീരദേശ ജില്ലകളില്‍ നടപ്പാക്കിവരുന്ന തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും, കമ്മ്യൂണിറ്റി പ്രൊവിഷന്‍ സ്റ്റോറുകളിലൂടെയും മാവേലി ഉല്‍പന്നങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്ന തീരമാവേലി പദ്ധതിക്ക് ജില്ലയില്‍ ഇന്ന്  (ഡിസംബര്‍ 1) തുടക്കം.  സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറുകള്‍ വഴി ലഭ്യമാക്കുന്ന അതേ നിരക്കില്‍ മാവേലി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി വൈകിട്ട് നാലിന് വിഴിഞ്ഞം കോട്ടപ്പുറം സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.  എം. വിന്‍സെന്റ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലീം തുടങ്ങിയവര്‍ പങ്കെടുക്കും.
 

date