ഐ.എച്ച്.ആര്.ഡി ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ കീഴില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2025-26 അദ്ധ്യയനവര്‍ഷത്തില്‍ എട്ടാംക്ലാസിലേക്കുള്ള പ്രവേശനത്തിന്് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടും, ihrd.kerala.gov.in/ths ലും നല്‍കാം. എറണാകുളം ജില്ലയില്‍ കലൂരിലും (04842347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയില്‍ വാഴക്കാട് (04832725215/8547005009), വട്ടംകുളം (04942681498/8547005012), പെരിന്തല്‍മണ്ണ (04933225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (04812351485/8547005013)യിലും, ഇടുക്കി ജില്ലയില്‍ മുട്ടം, തൊടുപുഴ (04862255755/8547005014)യിലും, പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (04692680574/8547005010) യിലുമാണ് സ്കൂളുകള്‍. അപേക്ഷകര്‍ 2025 ജൂണ്‍ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം. 2025-26 വര്‍ഷത്തെ പ്രോസ്പെക്ടസ് വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ ഏഴ് വൈകിട്ട് നാല് മണിവരെയും സ്കൂളില്‍ നേരിട്ട് ഏപ്രില്‍ ഒന്‍പതിന് വൈകിട്ട് നാല് മണിവരെയും സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments