വേനല്‍ ചൂടില്‍ പക്ഷികള്‍ക്ക് ദാഹജലം ഒരുക്കി കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്
വേനല്‍ ചൂടില്‍ പക്ഷികള്‍ക്ക് ദാഹജലമൊരുക്കുന്ന പ്രവര്‍ത്തനത്തിനു കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.ലോക ജല ദിനത്തോടനുബന്ധിച്ചു വീടുകളില്‍ സ്ഥാപിക്കുന്ന ജലസംഭരണികളുടെ ഉദ്ഘാടനം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യപാല്‍ സ്വന്തം വസതിയില്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ജലസംഭരണികളുടെ ഉദ്ഘാടനം കൊല്ലങ്കോട് പോലീസ് സ്റ്റേഷണന്‍ അങ്കണത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി കെ രാജേഷും നിര്‍വഹിച്ചു.
കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ 20 കേന്ദ്രങ്ങളിലായി മേയ് 31വരെ പക്ഷികള്‍ക്കുള്ള ദാഹജല സംവിധാനം ക്രമീകരിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സീതാര്‍കുണ്ട്, താമരപ്പാടം,വേങ്ങപ്പാറ, കൊടുകപ്പാറ, വിരുത്തി, കൊങ്ങാന്‍ചാത്തി, നെന്മേനി, പാവടി തുടങ്ങിയ പ്രദേശങ്ങളിലായാണ് പക്ഷികള്‍ക്കുള്ള ദാഹജലസംഭരണികള്‍ സ്ഥാപിച്ചിരിക്കുന്നത്. കൊല്ലങ്കോട്, ആശ്രയം റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെയും, ആശ്രയം സൗഹൃദവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്, കൊല്ലങ്കോട് ജനമൈത്രി പോലീസ്, പൊതു വിദ്യാഭ്യാസ വകുപ്പ്, വ്യാപാരികള്‍, സന്നദ്ധസംഘടനകള്‍ പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ഥാപിക്കുന്ന ജലസംഭരണികളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജലസംഭരണി കഴുകി ശുദ്ധീകരിച്ചു പുതിയ ജലം നിറച്ച് തുടര്‍ പരിപാലനം ഉറപ്പാക്കുകയും ചെയ്യും.
ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ എസ് സുഭാഷ് മുഖ്യാതിഥിയായി. ആശ്രയം റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് പി ആര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവേഷ് വിത്തനശ്ശേരി, ആശ്രയം സൗഹൃദവേദി കോര്‍ഡിനേറ്റര്‍ മുരുകന്‍ നെന്മേനി, ആശ്രയം പ്രവര്‍ത്തകരായ സി. പ്രശാന്ത്, റീത്ത അരവിന്ദ് കെ.ബി ബിബിത്, പി. അരവിന്ദാക്ഷന്‍ ആശ്രയം സഹൃദവേദി അംഗംങ്ങളായ ആറുച്ചാമി പാവടി, റെജി കൊല്ലങ്കോട്, സാദിഖ് കൊല്ലങ്കോട്, ശിവന്‍ നെന്മേനി, സുജിത് നെന്മേനി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
- Log in to post comments