Post Category
റംസാന്‍: ഖാദിയില്‍ പത്ത് ശതമാനം ഇളവ്
റംസാന്‍ പ്രമാണിച്ച് മാര്‍ച്ച് 27, 28 ദിവസങ്ങളില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഖാദി തുണിത്തരങ്ങള്‍ക്ക് പത്ത് ശതമാനം അധിക സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് അനുവദിച്ചു. ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കോട്ടമൈതാനം ഖാദി ഗ്രാമസൗഭാഗ്യയിലും ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും, മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമസൗഭാഗ്യകളിലും ഈ സൗകര്യം ഉണ്ടായിരിക്കും. എല്ലാ വില്‍പ്പനശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും ഉന്ന കിടക്കകള്‍, തേന്‍ മറ്റു ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ലഭിക്കുമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2534392
date
- Log in to post comments