ഐ.എച്ച്.ആര്‍.ഡിയില്‍ എട്ടാം ക്ലാസ് പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കലൂര്‍, കപ്രാശ്ശേരി -ചെങ്ങമനാട്, മലപ്പുറം വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ, കോട്ടയം പുതുപ്പള്ളി , ഇടുക്കി മുട്ടം - തൊടുപുഴ, പത്തനംതിട്ട മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2025 ജൂണ്‍ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ lhrd.kerala.gov.in/tsh വെബ്സൈറ്റ് വഴിയോ നല്‍കാം. ഓണ്‍ലൈനായി ഏപ്രില്‍ ഏഴിന് വൈകിട്ട് നാല് വരെയും ഏപ്രില്‍ ഒമ്പത് വൈകിട്ട് നാല് വരെ സ്‌കൂളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍-8547005008, 8547005015, 8547005009, 04942681498, 8547021210, 04812351485, 8547005014, 04692680574
- Log in to post comments