Post Category
അപേക്ഷ ക്ഷണിച്ചു
ഏറ്റുമാനൂർ ഐ.സി.ഡി.എസ്.അഡീഷണൽ പ്രോജക്ട് പരിധിയിലുള്ള തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ 108-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 14,15,16 വാർഡുകളിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ആധാർ കാർഡ്, ജനനത്തീയതി, ജാതി സർട്ടിഫിക്കറ്റ്, മുൻപരിചയം, റേഷൻ കാർഡ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ ലഭിക്കും.
date
- Log in to post comments